കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച രണ്ട് പേരാണ് പെന്‍ഷന്‍ തുകയില്‍ നിന്ന് അനുമതിയില്ലാതെ ഒരു ദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ച് ഇനത്തില്‍ പിടിച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുക തിരിച്ചുനല്കാന്‍ ഉത്തരവിട്ടത്. പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്കണമെന്ന് നിര്‍ദേശിച്ചു. കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാല്‍ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിടരുതുമെന്ന കെഎസ്ഇബി വാദം കോടതി അംഗീകരിച്ചില്ല.
2021-07-13

