ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്

തിരുവനന്തപുരം: വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഡിസംബറോടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ഇന്ത്യയുടെ പരിശ്രമത്തിന്റെ ഫലമായാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളോടൊപ്പം ഇന്ത്യ സ്വന്തമായി വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വന്തം പരിശ്രമത്തിന്റെ ഫലമായാണ് ഇത് നടന്നത്. നേരത്തെ, ഏതെങ്കിലും വാക്‌സിനുകള്‍ ഇന്ത്യയില്‍ എത്താന്‍ വര്‍ഷങ്ങളെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.