ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം തുടരുന്നത് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യയും ചൈനയും.ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. താജിക്കിസ്ഥാനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടുനിന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ കാതലായ പ്രശ്നങ്ങളാണ് ഇരുവിദേശകാര്യമന്ത്രിമാരും ചര്‍ച്ച ചെയ്തത്.
നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ല. നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ചര്‍ച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് എസ്.ജയശങ്കറും വാങ്ങും കൂടിക്കാഴ്ച നടത്തുന്നത്.ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം കാലങ്ങളായി തുടരുന്നതാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ തര്‍ക്കമുണ്ടായത് ദോക് ലാം സംഭവത്തിലാണ്. ഇന്ത്യ-ഭൂട്ടാന്‍-ടിബറ്റ് അതിര്‍ത്തിയായ ദോക് ലാമില്‍ 2017-ല്‍ 73 ദിവസമാണ് സംഘര്‍ഷാവസ്ഥ നിലനിന്നത്.

