തിരുവനന്തപുരം : ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് വെച്ച് നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായി തിരിച്ചാണ് കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേള നടത്തിയത്. ഇത്തവണ തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സര്‍ക്കാരിന്റെ താത്പ്പര്യം സജി ചെറിയാന്‍ പറഞ്ഞു.
കലാകാരന്മാര്‍ക്ക് ആശ്വാസ നടപടിയായാണ് ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടുവന്നതെന്നും സിനിമകള്‍ തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തീയേറ്ററുകളും നവീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ സിനിമാ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

