തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും താല്ക്കാലിക കമാനങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയും എത്രയും വേഗം നീക്കം ചെയ്യണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ഇ്ത്തരം നടപടികള്‍ക്തെതിരെ ഹൈക്കോടതി വിധി പ്രകാരം സര്‍ക്കാര്‍ മുന്നോട്ട് പോയിട്ടും യാതൊരു തരത്തിലുള്ള മാറ്റവുമുണ്ടാകാത്ത സാഹചര്യത്തിലാണ് ്കര്‍ശന നടപടിയെന്നും മന്ത്രി വ്യക്തമാക്കി. പൊതുനിരത്തിലും നടപ്പാതകളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി എടുത്തിട്ടുള്ള കുഴികള്‍ മൂടാനാവശ്യമായ നടപടികളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളണം.
പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അറിയിപ്പു നല്കിയിട്ടും നീക്കം ചെയ്യാത്തവരുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ നീക്കം ചെയ്ത് അതിനു വന്ന ചെലവ്, സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. 200 രൂപ മുദ്രപത്രത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നിബന്ധനകള്‍ക്കനുസരിച്ചു കരാറുണ്ടാക്കിയാല്‍ മാത്രമേ ഇനി മുതല്‍ പരസ്യ ബോര്‍ഡുകള് സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.

