ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേര്‍ത്ത യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായി അസം ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മ.
കൊറോണ വ്യാപനത്തിന് ശേഷം ഇതുവരെ എട്ട് ഓക്സിജന്‍ പ്ലാന്റുകളാണ് അസം നിര്‍മിച്ചത്. 2020 ഡിസംബറില്‍ എട്ട് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ഡല്‍ഹിക്കു പിഎം കെയര്‍ ഫണ്ട് വഴി ലഭിച്ചതാണ്. ഒരെണ്ണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലയെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മ പറഞ്ഞു. മാത്രമല്ല, കരയുന്നൊരു കുട്ടിയെ പോലെയാണ് കെജ്രിവാള്‍ പെരുമാറുന്നതെന്ന് കേന്ദ്രസോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും വിമര്‍ശിച്ചിരുന്നു.എനിക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാമെങ്കിലും ഉത്തരവാദിത്വ ബോധം ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. മേയിലും ജൂണിലും വന്‍ വര്‍ധനയുണ്ടാകാമെന്നും ഏറ്റവും മോശം സാഹചര്യം നേരിടാന്‍ രാജ്യം ഒരുങ്ങിയിരിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

