ഇവിടെയുണ്ട്, ആരും അറിയാതെ പോയ റാങ്കുകാര്‍

എസ്എസ്എല്‍സി , പ്ലസ് ടു റാങ്ക് സംവിധാനം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, റാങ്കുകാരെ സിനിമാതാരങ്ങളെ പോലെ സെലിബ്രിറ്റികളായി കൊണ്ടാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. റാങ്ക് ജേതാക്കളെ പിന്നീട് കാലങ്ങളോളം ആളുകള്‍ ഓര്‍ത്തു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ റാങ്ക് നേടിയിട്ടും ആരും അറിയാതെ പോയവരും ഇവിടെയുണ്ട്. പിന്നീടു ചീഫ് സെക്രട്ടറിയായി വിരമിച്ച വി. കൃഷ്ണമൂര്‍ത്തി , ആസൂത്രണ സെക്രട്ടറി, ഐ എ എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ എസ്. കൃഷ്ണകുമാര്‍ കേന്ദ്ര മന്ത്രി. സി പി നായര്‍ അവരെക്കെ പഴയ റാങ്കുകാര്‍ തന്നെ.പ്രശസ്ത കവി അന്തരിച്ച നാലാങ്കല്‍ കൃഷ്ണപിള്ളയുടെ മകന്‍ ശബരി നാഥന്‍ 1957 ല്‍കേരളപ്പിറവിക്കു ശേഷമുള്ള ആദ്യത്തെ ഒന്നാം റാങ്ക് ജേതാവ്. ശബരിനാഥന്‍ ഡോകറായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായി വിരമിച്ചു.

1955 ഒന്നാം റാങ്ക് നേടിയ ചന്ദ്രചൂഡന് കിട്ടിയ മാര്‍ക്ക് 454 മാത്രം. ഇന്നത്തെ ലക്ഷോപലക്ഷം എപ്ലസ് കാര്‍ ഇതു കേട്ട് മൂക്കില്‍ വിരല്‍ വയ്ക്കും. വൈദ്യുതി ബോര്‍ഡില്‍ എന്‍ജിനീയറായിരുന്ന എറണാകുളം സ്വദേശി ജോര്‍ജ് ചെറിയാന്‍, പത്രങ്ങളില്‍ വായനക്കാരുടെ കത്തുകളുടെ പംക്തിയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന കുന്നന്താനം പൗവ്വത്തില്‍ വാസവന്‍പിള്ള, ചെറുവള്ളി എസ്റ്റേറ്റ് വടക്കേ ചെമ്പക തോപ്പില്‍ കുരുവിള വര്‍ക്കി, തൃശൂര്‍ക്കാരന്‍ ജോര്‍ജ്ജ് ചെറിയാന്‍, ശശികുമാര കുറുപ്പ്… അങ്ങനെ പോകുന്നു അന്നത്തെ റാങ്ക് കാരുടെ പട്ടിക . 1957 ല്‍ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് മൂന്നാം റാങ്ക് കരസ്ഥമാക്കിയ തൈക്കാട് ഗിരിജാ ഭവനില്‍ വിജയകുമാരി. റാങ്കുകള്‍ മികവിന്റെ അളവുകോല്‍ തന്നെയാണ്. അല്ലെങ്കില്‍ റാങ്ക് കിട്ടിയവര്‍ ഐഎഎസ് കാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആവില്ലല്ലോ?