ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടംകൂടി വിനോദകേന്ദ്രത്തിലേക്ക് എത്തിയ സഞ്ചാരികളുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇപ്പോഴിതാ ഗോവയിലും തിരക്ക് വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.രണ്ടു ഡോസ് വാക്‌സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ ഗോവയില്‍ പ്രവേശനം അനുവദിക്കുള്ളൂ.
പൂര്‍ണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ടൂറിസ്റ്റുകള്‍ക്ക് ആവശ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഗോവയിലേക്ക് പ്രവേശിക്കുന്ന പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ജോലിക്കാര്‍, ബിസിനസ് ആവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങുന്ന ഗോവന്‍ പൗരന്മാര്‍ക്കോ ഗോവയിലേക്ക് പ്രവേശിക്കാന്‍ നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

