തിരുവനന്തപുരം: ദേശീയ തല പരിഷ്‌കരണ നടപടികളുടെ ഭാഗമായി പ്രതിമാസ കറണ്ട് ബില്‍ തുക ആയിരം രൂപ കടന്നാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കാനും, 8500 കവിഞ്ഞാല്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനും കെ.എസ്.ഇ.ബി തീരുമാനം. ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വാര്‍ഷിക കറണ്ട് ബില്‍ അടയ്ക്കുന്നവരുടെ പേരാണ് ഇന്‍കംടാക്‌സിലേക്ക് പോകുക. ബില്ലിംഗ് സോഫ്ട് വെയറില്‍ മാറ്റം വരുത്തുന്നതോടെ, കാഷ് കൗണ്ടറുകളില്‍ ആയിരത്തില്‍ കൂടിയ തുകയ്ക്ക് കൗണ്ടര്‍ റസീപ്റ്റ് നല്‍കാനാവില്ല. കൊവിഡും ലോക്ക് ഡൗണുമായതോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.
2021-05-29

