ന്യൂഡല്‍ഹി: കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍. മിസോറാം ഗവര്‍ണറായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറാക്കി മാറ്റി. ഹരിബാബു കംബാട്ടിയാണ് പുതിയ മിസോറാം ഗവണര്‍. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ ത്രിപുര ഗവര്‍ണറും ത്രിപുരയില്‍ നിന്ന് മേശ് ബയസ്സിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു.
നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത് കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്.

