ചെക്ക് മടങ്ങല്‍ : ക്രിമിനല്‍ കുറ്റമായി തുടരും

തിരുവനന്തപുരം : പണമില്ലാതെ ചെക്ക് മടങ്ങുന്നത് സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. കുറ്റം ക്രിമിനലായി തന്നെ തുടരും. പിഴ പണമായി ഈടാക്കി ജയില്‍ശിക്ഷ ഒഴിവാക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിലവിലുള്ള ചട്ടം തുടരണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നിയമഭേഗതി സര്‍ക്കാര്‍ വേണ്ടെന്നുവെയ്ക്കുന്നത്. സിവില്‍ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തല്‍.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ബാങ്കിങ് റെഗുലേഷന്‍ ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് എന്നിവ ഉള്‍പ്പടെയുള്ള നിമയങ്ങളിലെ പരിഷ്‌കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായംതേടിയിരുന്നു.