ദുല്‍ഖറിന്റെ പുതുചിത്രം സല്യൂട്ട്, ടീസര്‍ ഇന്ന് പുറത്തിറക്കും

ദുല്‍ഖര്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്ത് വിടും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയെഴുതുന്നത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചി്ത്രത്തില്‍ ഡയാന പെന്റിയാണ് നായിക. സാനിയ ഇയപ്പന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.