സിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. . കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകുകയാണ്. ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.ഭഗ്‌സു നാഗ് പ്രദേശത്തെ വിനോദ സഞ്ചാര മേഖലകളില്‍ പ്രളയം കനത്ത നാശം വിതച്ചു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെയും ഹോട്ടലുകളിലേക്ക് അതിവേഗം വെള്ളം കയറുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കനത്ത മഴയില്‍ കംഗ്ര ജില്ലയിലും ധര്‍മ്മശാലയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി.ഉത്തരേന്ത്യയിലെ മറ്റ് പല ഭാഗങ്ങളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. ഇടിമിന്നലില്‍ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും നിരവധി പേര്‍ മരിച്ചു. തെക്കെ ഇന്ത്യയില്‍, തുടര്‍ച്ചയായ മഴ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ തുടരുകയാണ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ അഞ്ച് വടക്കന്‍ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

