ന്യൂഡല്‍ഹി : കോവിഡ് ബോധവത്ക്കരണത്തിനായി നൂതനമാര്‍ഗങ്ങള്‍ ആശ്രയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലൂടെ പുതിയ ഒരു സ്റ്റിക്കര്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രതിരോധ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകള്‍. അതില്‍ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങളുടെ സ്റ്റിക്കര്‍ ലഭ്യമാണ്.
ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ലിങ്കും ട്വീറ്റിനൊപ്പം നല്കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ കൊവിഡിനെതിരായ ബോധവത്കരണം വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്നതാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കരുതുന്നത്. ഏപ്രില്‍ ആദ്യം, വാക്‌സീന്‍ ഫോര്‍് ഓള്‍ എന്ന സ്റ്റിക്കര്‍ വാട്ട്‌സ്ആപ്പ് തന്നെ പുറത്തിറക്കിയിരുന്നു.

