മുംബൈ: ജനിതകമാറ്റം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ പര്യാപ്തമാണ് കോവിഡ് വാക്സിനുകളെന്ന് ഇന്ത്യയിലേയും ബ്രിട്ടനിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍, വാക്സിനിലൂടെ ലഭിക്കുന്ന ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ ചെറിയ തോതില്‍ ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് കഴിയും. എങ്കിലും വൈറസിന്റെ ശക്തി കുറയ്ക്കാന്‍ വാക്സിനുകള്‍ക്ക് കഴിയും. അതിനാലാണ് വാക്സിനെടുത്ത ചിലര്‍ക്ക് രോഗം ബാധിക്കുന്നത്. മൂന്നു മാസം മുന്‍പ് മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് ബി 1.617 എന്ന വകഭേദം കണ്ടെത്തിയത്. ഇരട്ട ജനിതക മാറ്റം വന്ന ഈ വൈറസുകള്‍ക്ക് വലിയ വ്യാപന ശേഷിയാണ്.ജനിതക മാറ്റം വന്ന വൈറസുകള്‍ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമാണെന്ന് ദല്‍ഹി ജെനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഡോ. അനുരാഗ് അഗര്‍വാളും വിനോദ് സ്കറിയയും പറഞ്ഞു.
2021-05-13

