കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പൂരം നടത്താനാകുമെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചും ആചാരങ്ങള്‍ പാലിച്ചും തൃശൂര്‍ പൂരം നടത്താനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തലം മുതല്‍ ബോധവത്ക്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടണമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്തുകൊണ്ടുളള കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ലേഖനത്തെ കുറിച്ചുളള ചോദ്യത്തിന് തിരിച്ച് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.