തിരുവനന്തപുരം: കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം വന്നു. അമിത നിരക്ക് ഈടാക്കുന്നതായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് ഏകീകരിച്ചുക്കൊണ്ട് വിജ്ഞാപനം ഇറക്കിയതായി വ്യക്തമാക്കിയത്. എല്ലാ ചിലവുകളും ഉള്‍പ്പെടെ 2645 രൂപയെ ഈടാക്കാവുവെന്നും ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐ.സി.യുവില്‍ ആണെങ്കില്‍ അഞ്ച് പി.പി.ഇ കിറ്റുകള്‍ വരെ ആകാമെന്നും വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും സി.ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാമെന്നും വിജ്ഞാപനത്തിലുണ്ട്.
അധിക നിരക്ക് ഈടാക്കിയാല്‍ ഡി.എം.ഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണ്.അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം വായിച്ചുകേട്ട ഹൈക്കോടതി ബെഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിച്ചു.
എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഇക്കാര്യത്തില്‍ പ്രതിഷേധമുയരുന്നുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കുന്നില്ല. സി.ടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകുമെന്നും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പി.പി.ഇ കിറ്റ് ധരിക്കാന്‍ സാധിക്കില്ലെന്നും . ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവര്‍ കോടതിയെ അറിയിച്ചു.
2021-05-10