സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ മുറിവാടക പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗങ്ങളായാണ് മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100 കിടക്കയില്‍ താഴെയുള്ള ആശുപത്രികള്‍ക്ക് ഇങ്ങനെയാണ് നിരക്ക്-
ജനറല്‍ വാര്‍ഡ്- 2910 രൂപ
രണ്ട് കിടക്കയുള്ള മുറി- 2724 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ
സ്വകാര്യ മുറി- 3703 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 5290 രൂപ

എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100 നും 300 ഇടയില്‍ കിടക്കകളുള്ള ആശുപത്രി-
ജനറല്‍ വാര്‍ഡ്- 2910 രൂപ
രണ്ട് കിടക്കയുള്ള മുറി- 3678 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ
സ്വകാര്യ മുറി- 4999 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 7142 രൂപ