കൊവിഡ് രണ്ടാം തരംഗം : കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവരെയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവരെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയില്‍ ഐ ബി സതീഷ് എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 31നും 40നും ഇടയില്‍ പ്രായമുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മരണ നിരക്ക് 2.93 ശതമാനമാണ്. മേയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയില്‍ വച്ചത്.