രണ്ടാംതരംഗത്തിന്റെ തീവ്രത കുറഞ്ഞിട്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മുന്നില്‍

covid

തിരുവനന്തപുരം: രണ്ടാം തരംഗത്തിന്റെ ശേഷി കുറഞ്ഞിട്ടും കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ജൂണില്‍ മാത്രം 5 ലക്ഷത്തോളം പേരാണ് കോവിഡ് ബാധിതരായത്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഒക്ടോബര്‍ ആകുമ്പോഴേക്ക് കേരളത്തിലെ ആകെ രോഗബാധിതര്‍ 50 ലക്ഷമാകാം. സിറോ സര്‍വേ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ യഥാര്‍ഥ രോഗബാധിതര്‍ 1.75 കോടി വരെയെത്താം.

അതേസമയം നിലവില്‍ നിലവില്‍ കേരളത്തിലെ ജനസംഖ്യയുടെ 33% പേര്‍ക്കാണ് ഒരു ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞത്. മൂന്നാം തരംഗം പ്രതിരോധിക്കണമെങ്കില്‍ ശരാശരി 70% പേര്‍ക്ക് വാക്‌സീന്‍ ലഭിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.സെപ്റ്റംബറില്‍ മൂന്നാം തരംഗം തുടങ്ങാനിടയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 40% പേര്‍ക്ക് വാക്‌സീന്‍ വഴിയോ കോവിഡ് ബാധിച്ചോ പ്രതിരോധശേഷി കൈവന്നാല്‍ മൂന്നാം തരംഗത്തിന്റെ ആഘാതം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.