കോവിഡ് രണ്ടാംതരംഗം : ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാരെന്ന് ഐഎംഎ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ ബീഹാറിലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി-109, ഉത്തര്‍്പ്രദേശ്- 79, പശ്ചിമബംഗാള്‍-63, രാജസ്ഥാന്‍- 43 എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍ ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്.

ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നിവിടങ്ങളില്‍ രണ്ട് ഡോക്ടര്‍മാരും, പഞ്ചാബില്‍ മൂന്ന് ഡോക്ടര്‍മാരുമാണ് മരിച്ചത്.മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്കാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഡോക്ടര്‍മാര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി ഇടണപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.