കൊച്ചി: കോവിഡ് പരിശോധനയുടെ പേരില്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയോ ശാരീരിക ഉപദ്രവം ഉണ്ടാകാനോ പാടില്ലെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി ആകാം. എന്നാല്‍ അപമര്യാദയായി പെരുമാറരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖ് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു.ഞായറാഴ്ച വരെയുളള നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
2021-05-04

