കോവിഡ് : പണത്തിനായി മികച്ച വായ്പാ ഓപ്ഷനുകള്‍

loan

കൊച്ചി: കോവിഡ് രോഗചികിത്സയ്ക്കായി ആവശ്യത്തിനുള്ള പണം തികഞ്ഞില്ലെങ്കില്‍ ചികിത്സയ്ക്കായി ഈ വായ്പ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.അടിയന്തിര ഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താവുന്നതാണ്. ആശുപത്രി ബില്ല് അടയ്ക്കാനും മരുന്ന് വാങ്ങിക്കാനുമൊക്കെയായി ഇവ് ഉപയോഗിക്കാം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ അവ കൃത്യമായി തിരിച്ചടയ്ക്കാന്‍ മറക്കരുത്.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്നതിനേക്കാള്‍ മികച്ച ഓപ്ഷനാണ് വ്യക്തിഗത വായ് അഥവാ പേഴ്‌സണല്‍ ലോണ്‍. മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കും.
പണത്തിന് ആവശ്യമുള്ളവര്‍ക്ക് ഏറ്റവും ഉചിതമായ വായ്പയാണ് സ്വര്‍ണ പണയ വായ്പ. സ്വര്‍ണം കൈവശമുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ വായ്പ ലഭിക്കും. സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് ഷെയര്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയ നിക്ഷേപങ്ങള്‍ക്കെതിരായി വായ്പ ലഭിക്കും. ഈ വായ്പകളുടെ പലിശ നിരക്ക് വ്യക്തിഗത വായ്പകളേക്കാള്‍ കുറവാണ്.