ഓണ്‍ലൈന്‍ സംവിധാനം വിപുലപ്പെടുത്താന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.107 ഇടങ്ങളില്‍ നിലവില്‍ ഈ സംവിധാനം ഉണ്ടെന്നും റേഷന്‍ വ്യാപാരികളെ കൊവിഡ് സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിഗണനയില്‍ കൊണ്ടുവരുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ റേഷന്‍ കാര്‍ഡുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കും. ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍, അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇ -കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോര്‍ഡ് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.