രാഷ്ട്രീയചുവടുമാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന് സിപിഎം സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം സിപിഎം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നത്. എ.കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെകിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു. അതോടൊപ്പം, രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.