ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് വഴി സംസാരിക്കുന്നത് കുറ്റകരമെന്ന് ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം : വാഹനം ഓടിക്കുമ്പോള്‍ ബ്ലൂടൂത്തിലൂടെ മൊബൈലില്‍ സംസാരിക്കുന്നത് കുറ്റകരമെന്ന് ഡിജിപി അനില്‍കാന്ത്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡിജിപി അനില്‍കാന്ത് നിലപാട് വ്യക്തമാക്കിയത്.

കൂടാതെ, സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും ഡിജിപി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്കി അന്വേഷിക്കുമെന്നും അനില്‍കാന്ത് പറഞ്ഞു.