ഭുവനേശ്വര്‍ : കോവിഡ് പശ്ചാത്തലത്തില്‍ പുതിയ പഠനങ്ങളുമായി ഭുവനേശ്വര്‍ ഐഐടി. സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ശ്വാസം വിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം ഇവ നാലടിയോളം ദൂരമെത്തുമെന്നും ലീക്ക് വരുന്ന മാസ്‌കുകള്‍ വെല്ലുവിളിയാണുയര്‍ത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ അഞ്ച് ലെയറുള്ള മാസ്‌കാണ് ധരിക്കേണ്ടതെന്നും അത്രയും ലെയറുകളുള്ളതിനാല്‍ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കുമെന്നും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍-95 മാസ്‌ക് ഉപയോഗിക്കുന്നതുവഴി സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയാന്‍ കഴിയും.
കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്ന പഠനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്‌കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു.