ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും 19 ന് തുറക്കാന്‍ അനുമതി നല്‍കിയേക്കും

liquer

തിരുവനന്തപുരം: ഈ മാസം 19ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന. ലോക്ഡൗണ്‍ ഇളവുകല്‍ പിന്‍വലിക്കുന്നതിനൊപ്പമാണ് ബിവറേജസുകള്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍് തുറക്കണമെന്നാണ് ബാറുടമകളും ബെവ്‌കോ എംഡിയും ആവശ്യപ്പെട്ടതെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിച്ച് മൂന്നു ദിവസം കഴിഞ്ഞ് കൂടുതല് ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഇവ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.എന്നാല്‍, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്കില്ല. മദ്യവില്പയ്ക്കായി ആപ്പ് പരിഗണിക്കുന്നില്ലെങ്കിലും കുറച്ചു നാളത്തേക്ക് ബാറുകളിലൂടെ സര്‍ക്കാര്‍ നിരക്കില്‍ മദ്യം പാഴ്‌സല്‍ നല്കി തിരക്ക് കുറക്കാനാണ് എക്‌സൈസ് വകുപ്പ് പദ്ധതി.