തിരുവനന്തപുരം: അന്തരിച്ച നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരില്‍ സ്മാരകം നിര്‍മാണത്തിനായി ബജറ്റില്‍ രണ്ട് കോടി നീക്കി വച്ചതിനെതിരെ ഗവര്‍ണര്‍ക്ക് കത്തയച്ച് അഭിഭാഷകന്‍ കോശി ജേക്കബ്.
ഇടമലയാര്‍ കേസില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബാലകൃഷ്ണ പിളളയ്ക്ക് 10000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും ലഭിച്ചിരുന്നുവെന്നും സര്‍ക്കാര്‍ നടപടി പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നതും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതുമാണെന്നും കത്തില്‍ പറയുന്നു.
അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനായി സ്മാരകം പണിയുന്നതിന് രണ്ട് കോടി നീക്കിവച്ചത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ വളരെ നിന്ദ്യമായ നടപടിയാണെന്നും അതിനാല്‍, ഗവര്‍ണര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കോശി ജേക്കബ് ആവശ്യപ്പെടുന്നു.

