ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രതികരണം. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കണം’ എന്ന് ദക്ഷിണ, മധ്യ ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡീന്‍ തോംപ്‌സണ്‍ പറഞ്ഞു. ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് പല തവണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഉഭയകക്ഷി ബന്ധത്തിനിടയില്‍ ഒരുതരത്തിലുമുള്ള മധ്യസ്ഥതയെയും അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
2021-07-27

