അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ഇന്ന് ചുമതലയേല്‍ക്കും.കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതി അരുണ്‍ മിശ്രയെ തെരഞ്ഞെടുത്തത്. ജമ്മുകശ്മീര്‍ ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍കുമാര്‍, ഇന്റലിജന്‍സ് മുന് മേധാവി രാജീവ് ജെയിന്‍ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.