തിരുവനന്തപുരം: ട്രേഡ് മാര്‍ക്ക് ഒഫ് രജിസ്ട്രിയുടെ ഉത്തരവ് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി എന്ന പേര് കേരളത്തിനാണെങ്കിലും അതിനെതിരെ കര്‍ണാടകം ഹൈക്കോടതിയെ സമീപിച്ചേക്കും. പേരിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നുമാണ് കെ.എസ്.ആര്‍.ടി.സി മേധാവി ബിജു പ്രഭാകറിന്റെ നിലപാട്.
ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച് ചെയ്യുമ്പോള്‍, കെ.എസ്.ആര്‍.ടി.സി എന്ന ഡൊമെയ്ന്‍ കര്‍ണാടകത്തിന്റേതായതിനാല്‍ ടിക്കറ്റ് മുഴുവന്‍ അവര്‍ക്കാണ് പോകുന്നത്. ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ബംഗളൂരുവില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകത്തിനാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം.
അതുകൊണ്ട് ഈ ഡൊമെയ്‌നുകളുടെ ഉടമസ്ഥാവകാശം രജിസ്ട്രാര്‍ ഒഫ് ട്രേഡ്മാര്‍ക്‌സിന്റെ ഉത്തരവ് പ്രകാരം കേരളത്തിന് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു.
എന്നാല്‍ ഉത്തരവ് കേരളത്തിന് അനുകൂലമാണെന്ന പ്രചാരണം ശരിയല്ലെന്നാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാദം.

