കൊച്ചി : ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ് സമൂഹം രംഗത്ത്. തിരുവനന്തപുരം ജഗതി സ്വദേശിയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ജിജു ഗിരിജാ രാജ് അനന്യയുടെ ആത്മഹത്യയോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള വീട്ടില്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതുമാണ്.
മരട് പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

