സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, പ്രതികാര നടപടിയല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പ്രതികാര നടപടിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മുട്ടില്‍ മരം മുറി സംഭവത്തില്‍, വീഴ്ച വരുത്തിയ മുതിര്‍ന്ന വനം ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വനംമന്ത്രി വ്യക്തമാക്കി.ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം വകുപ്പിന് നേരിട്ട് സാധിക്കില്ലെന്നും അതിന് നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും കുറ്റം ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് മരം മുറി സംബന്ധിച്ചുള്ള അവ്യക്തത നീക്കും. അതിന് പുതിയ ഉത്തരവോ നിയമ നിര്‍മ്മാണമോ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.