ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ കേസിൽ അഞ്ചു പേർ അറസ്റ്റിൽ. മലയാളി ഉൾപ്പെടെ അഞ്ചു പേരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായതെന്ന് എൻഐഎ വ്യക്തമാക്കി. കർണാടക സ്വദേശികളാണ് അറസ്റ്റിലായവരിൽ മറ്റുള്ള നാലു പേർ. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൗണ്ടിൽ ഉൾപ്പെടെ എത്തിയെന്നും ഈ പണം പിഎഫ്‌ഐയ്ക്കായി ഉപയോഗിച്ചെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.

