ബംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം മാറ്റിനടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യം തള്ളി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍.
ഐ.എസ്.എല്ലില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെയാണ് ബ്ലാസ്റ്റേഴ്സ്-ബംഗളൂരു വിവാദത്തില്‍ എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി ഇന്നലെ അടിയന്തര യോഗം ചേര്‍ന്നത്. ബംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കിയിരുന്നു. ക്രിസ്റ്റലിനെ ഐ.എസ്.എല്‍ മത്സരങ്ങളില്‍നിന്ന് വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരു എഫ്.സിയും മുംബൈ സിറ്റിയും തമ്മിലുള്ള ആദ്യ പാദ സെമിഫൈനലിന് മുന്‍പ് വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന് ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കിയ മറുപടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചത്.

