ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്ബര: നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും മത്സരം കാണാനെത്തും

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്ബരയുടെ അവസാന മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും മാര്‍ച്ച് 9 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തും.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍ച്ച് 8-ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തും. 2017ന് ശേഷം ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ അല്‍ബനീസ് സന്ദര്‍ശനം നടത്തും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ രാജ്യത്തിന്റെ തന്ത്രപരവും സാമ്ബത്തികവുമായ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.