ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലെ എസ്എഫ്‌ഐ അതിക്രമം സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിന് നേരെ നടന്ന എസ്എഫ്‌ഐ അതിക്രമ ശ്രമം സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

‘പിണറായി വിജയന്റെ തുടര്‍ഭരണത്തില്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കും’- സുരേന്ദ്രന്‍ വ്യക്തമാക്കി.