തിരുവനന്തപുരം: നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍.
‘കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണം. 2016 ലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടര്‍ഭരണം. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകള്‍ സമയ ബന്ധിതമായി നടപ്പാക്കും. ഷുഹൈബ് വധക്കേസില്‍ അന്വേഷണം നീതിപൂര്‍വമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേസില്‍ ആകെ 17 പ്രതികളാണ് ഉള്ളത്. കേസ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചന വകുപ്പ് കൂടി ചേര്‍ത്താണ് അന്വേഷണ നടന്നത്. രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ കണ്ടെത്തി. ഒന്നാം പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു. മറ്റൊരു കേസില്‍ പ്രതിയായിരുന്നു. സഭ നിര്‍ത്തിവച്ച് ഷുഹൈബ് വധക്കേസ് ചര്‍ച്ച ചെയ്യേണ്ട കാര്യം ഇല്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നിയസഭയില്‍ ശുഹൈബ് വധക്കേസിനെ കുറിച്ച് ചോദ്യങ്ങളുന്നയിച്ചില്ല. ചോദ്യോത്തര വേളയില്‍ പരിഗണിച്ച വിഷയം ഇന്നലെ അനുമതി നല്‍കാതെ തള്ളിയിരുന്നു.

