തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോണ്‍ഗ്രസ്‌ സഖ്യ തീരുമാനം ശരിയാണെന്ന് എം.വി ഗോവിന്ദന്‍

പാലക്കാട്: ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് പി ബി അംഗം എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ‘സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പലയിടത്തും ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞു. ഈ വോട്ട് യുഡിഎഫിന് കിട്ടി. കോണ്‍ഗ്രസ് – ബിജെപി സഹകരണം ഉണ്ടായിട്ടുണ്ട്. സിപിഎം തോല്‍വികള്‍ പരിശോധിക്കും’- എം.വി ഗോവിന്ദന്‍ അറിയിച്ചു.

അതിനിടെ, കൊച്ചുവേളി ടെര്‍മിനലിനുള്ള റെയില്‍വേ വികസന സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേരളത്തിലെ എംപിമാര്‍ ഇക്കാര്യം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും റെയില്‍വേ വിളിച്ച യോഗത്തില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.