സൗജന്യ വൈഫൈ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് സുരക്ഷിതമല്ല; ബാങ്കുകളുടെ മുന്നറിയിപ്പ്‌

സൗജന്യ വൈഫൈ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യുഎഇയില്‍ ബാങ്കുകളുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കുമ്‌ബോള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സൈബര്‍ തട്ടിപ്പുകാര്‍ ഫോണിലും ലാപ്ടോപ്പിലും സൂക്ഷിച്ച വ്യക്തിഗത രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം. ബാങ്ക് പോലെ അതീവ സുരക്ഷ ഇടപാടുകള്‍ക്ക് യോജിച്ചതല്ല പൊതു വൈഫ്. രഹസ്യ കോഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോരാന്‍ വഴിയുണ്ടെന്നും പണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.