തങ്ങളുടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ലോഗോ മാറ്റാനൊരുങ്ങുകയാണ് നോക്കിയ. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഉപയോഗിച്ചുവന്ന ലോഗോയ്ക്ക് പകരം പുത്തന്‍ ലോഗോ കമ്ബനി പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് കമ്ബനി ഈ പുതിയ ലോഗോ പ്രഖ്യാപനം നടത്തിയത്. ഇനിമുതലിറങ്ങുന്ന എല്ലാ നോക്കിയ ഉല്‍പ്പന്നങ്ങള്‍ക്കും ഈ പുതിയ ലോഗോയാകും. വിവിധ നിറങ്ങളില്‍ പല പ്രതലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണിത്.
ബിസിനസ് ടെക്നോളജി കമ്ബനി എന്ന നിലയിലേക്കുള്ള നോക്കിയയുടെ മാറ്റത്തിന് ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടിയെന്ന് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്ക്ക് അറിയിച്ചു. ബാര്‍സലോണയില്‍ മൈബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി കമ്ബനി തങ്ങളുടെ ലോഗോ മാറ്റം പ്രഖ്യാപിക്കുന്നത് വഴി ബിസിനസ് ടെക്നോളജി രംഗത്ത് മാത്രമല്ല വ്യവസായ മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍.

