കോട്ടയം: യുവ സംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം.
ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മരണം. കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ.
2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാല താരമായാണ് ചലച്ചിത്ര പ്രവേശം. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇന്‍ഡസ്ട്രികളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.

