കോഴിക്കോട്: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാൻ സർക്കാർ സ്‌കൂൾ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര മുതുകാട്ടിലെ പേരാമ്പ്ര പ്ലാൻറേഷൻ സ്‌കൂൾ ബസാണ് ജാഥയ്ക്കായി ഉപയോഗിച്ചത്. യൂത്ത് കോൺഗ്രസാണ് സംഭവത്തിൽ പരാതി നൽകിയത്.
ചട്ടവിരുദ്ധമായി ബസ് ഉപയോഗിച്ചതിനെതിരെയാണ് പരാതി. ഡിഡിഇക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് പേരാമ്പ്രയിൽ ജനകീയ പ്രതിരോധ ജാഥ നടന്നത്. സംഭവം പുറത്തു വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേർ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തി.

