കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കുന്നതിനായി 50 വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് മനേജ്‌മെന്റ് നീക്കം. ബാക്കി ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനു ശേഷം നല്‍കും. പദ്ധതി നടപ്പിലാക്കിയാല്‍ ശമ്പള പ്രതിസന്ധിയില്‍ 50% കുറയുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

അതേസമയം, വിആര്‍സ് നടപ്പിലാക്കാന്‍ 1080 കോടി രൂപ ആവശ്യമുള്ളതിനാല്‍ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.