ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തില്‍ വരുമെന്ന് അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദിയുടെ ജനപിന്തുണയില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്നും ബിജെപി ഒറ്റയ്ക്ക് വന്‍ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2003ല്‍ ഷിംലയില്‍ നടന്ന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇടത് മുന്നണിയുടെ അടക്കം പിന്തുണയുള്ള യുപിഎ സംഖ്യം 2004ല്‍ എബി വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തുകയായിരുന്നു.
അതേസമയം, വന്‍ ജനപിന്തുണയുണ്ടെന്നും രാജ്യമെങ്ങും മോദിയുടെ താമര വിരിയുമെന്ന് ആര്‍പ്പുവിളിക്കുന്നുവെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മേഘാലയയില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു. നേരത്തേ 2019 ല്‍ 303 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി. 350 ലേറെ സീറ്റ് നേടിയാണ് 2019 ല്‍ എന്‍ഡിഎ അധികാരത്തിലെത്തിത്. എന്നാല്‍ അന്ന് സംഖ്യകക്ഷികളായിരുന്ന ജനതാ?ദള്‍ യുണൈറ്റഡും ശിവസേനയുമടക്കമുള്ള പാര്‍ട്ടികള്‍ ഇന്ന് ബിജെപിക്കൊപ്പമില്ല.
എന്നാല്‍, ആകെയുള്ള 543 ലോക്‌സഭാ സീറ്റില്‍ ല്‍ 365 സീറ്റുകള്‍ നേടിയാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് നിലവില്‍ നേടാം.

