കൊൽക്കത്ത: ഇന്ത്യയുടെ പുരോഗതി വിദ്യാർത്ഥികളിലൂടെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവർ നേടിയെടുക്കുന്ന
അറിവുകളിലൂടെ ശക്തമായ രാജ്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ ബീർബം വിശ്വ ഭാരതി സർവകലാശാലയിലെ വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിജ്ഞാനം, ശാസ്ത്രം, തത്വചിന്ത എന്നീ മേഖലകളിൽ സംസ്ഥാനം പഴയത് പോലെ രാജ്യത്തിന് സംഭാവനകൾ നൽകും. ഇതിനായി പ്രാപ്തമാകണം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസവും അധ്യാപക-വിദ്യാർത്ഥി അനുപാതം കൃത്യമാകുമെന്നും അദ്ദേഹം വിശദമാക്കി.
സ്ത്രീകളുടെയും കർഷകരടെയും തൊഴിലാളികളുടെയും ശാക്തീകരണത്തിനായി നിരന്തരം പരിശ്രമിക്കുകയാണ്. ഇതിന്റയെല്ലാം പിന്നിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രചോദനമാണുള്ളത്. ഇന്ന് നാം സമൂഹത്തിൽ നിന്ന് ജാതി വിവേചനം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

