തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിർദ്ദേശം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കോർപ്പറേഷൻ, കെഎസ്ഇബി ഉൾപ്പടെയുള്ളവർക്കാണ് നിർദേശം. മുഴുവൻ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാൻ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.