ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ആരംഭിക്കും. ഛത്തീസ്ഗട്ടിലെ റായ്പൂരിലാണ് സമ്മേളനം നടക്കുക. ഇതിനിടെ പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും ഇടംനേടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെയാണ് പട്ടിക തയ്യറാക്കിയത്.
ശശി തരൂരിനെ പ്രവർത്തക സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായെങ്കിലും എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിൽ തെളിയുന്നത്. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിൽ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്.
മൂന്ന് ദിവസമാണ് പ്ലീനറി സമ്മേളനം നടക്കുക. പതിനയ്യായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

