ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ആയി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തത് ശരിവെച്ച് സുപ്രീംകോടതി.
മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ പനീര്‍സെല്‍വം പക്ഷം നല്കിയ ഹര്‍ജി സുപ്രീം കോടതി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.
അതേസമയം, പനീര്‍സെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കുകയും എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയാവുകയുമായിരുന്നു. ഇതിനു പുറമെ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പദവിയും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറല്‍ കൗണ്‍സില്‍ കൈകൊണ്ടിരുന്നു. സുപ്രീം കോടതിയുടെ വിധിയിലൂടെ ഈ തീരുമാനങ്ങള്‍ സാധുവായി. പാര്‍ട്ടിയില്‍ എടപ്പാടി പളനിസ്വാമി അനിഷേധ്യനായ നേതാവായും മാറി.

